ജയ്പൂർ: എ.ആർ റഹ്മാനില്ലായിരുന്നെങ്കിൽ ജയ് ഹോക്ക് ഓസ്കാർ പുരസ്കാരം ലഭിക്കില്ലായിരുന്നെന്ന് ഗാന രചയിതാവ് ഗുൽസ ാർ. ഇന്ത്യൻ സിനിമാ ഗാനങ്ങളുടെ മുഖമുദ്രയും രൂപവും മാറ്റിയെടുത്ത ഗാനമാണ് ജയ് ഹോ എന്നും അദ്ദേഹം അഭിപ്രായപ്പെട്ട ു. ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗുൽസാർ. 2009 ജനുവരി 22ന് പുറത്തിറങ്ങിയ സ്ലംഡോഗ് മി ല്യണയർ പത്ത് വർഷം പൂർത്തിയാക്കവേയാണ് ഗുൽസാർ തൻെറ കരിയറിലെ ഹിറ്റ് ഗാനത്തെ ഒാർത്തെടുക്കുന്നത്.
എ.ആർ റഹ്മാൻ കാരണമാണ് ഈ പാട്ടിന് ഒാസ്കാർ പുരസ്കാരം ലഭിച്ചത്. ഈ ഗാനം ഗംഭീരമായി പാടി സുഖ്് വീന്ദർ സിങും അദ്ദേഹത്തിൻെറേതായ സംഭാവന ചെയ്തിട്ടുണ്ട്. നേരത്തേ തയ്യാറാക്കിയ ട്യൂണുകൾക്കായി പാട്ട് എഴുതുന്ന രീതി മാറ്റിയെടുത്തു എന്നതാണ് റഹ്മാന്റെ മഹത്തായ സംഭാവന. ഒറിജിനൽ സ്കോർ, മികച്ച ഗാനം എന്നീ വിഭാഗത്തിലാണ് എ.ആർ റഹ്മാൻ അക്കാദമി അവാർഡ് നേടിയത്. ഒാസ്കാർ അവാർഡ് നേടിയ ആദ്യ ഹിന്ദി ഗാനമാണ് ജയ് ഹോ. ഗുൽസാർ രചിച്ച ഗാനം സുഖ് വീന്ദർ സിങ്ങാണ് ആലപിച്ചത്.
ഒരു കവിത രചിക്കുന്നതിനേക്കാൾ ക്ഷീണിപ്പിക്കുന്ന പ്രക്രിയയാണ് ഗാനം എഴുതുന്നതെന്ന് ഗുൽസാർ പറഞ്ഞു. ഒരു കവിത വികാരങ്ങളുടെ ഒഴുക്കാണ്. എന്നാൽ ഗാനത്തിൽ നിങ്ങളുടെ വാക്കുകളില്ല. ഒരു കഥാപാത്രവും ഭാഷയും നേരത്തേ തയാറാക്കിയ സംഗീതവും ചേർന്നതാണ് പാട്ടെഴുത്ത്. യൂട്യൂബിൽ തൻെറ ചില ഗാനങ്ങളുടെ വിവർത്തനം കാണുമ്പോൾ വിഷമവും ദേഷ്യവും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.